ന്യൂഡല്‍ഹി: ബോംബ് നിര്‍മാണ വിദഗ്ധനും കൊടുംഭീകരനുമായ അബ്ദുള്‍ കരീം തുണ്ട അറസ്റ്റിലായി. ഡല്‍ഹി പൊലീസിന്റെ പ്രത്യേക സംഘം ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നാണ് തുണ്ടയെ പിടികൂടിയത്. നാല്‍പതിലധികം സ്‌ഫോടനങ്ങളുടെ സൂത്രധാരനായ ഇയാള്‍ ഇന്ത്യയിലെ 20 കൊടുംഭീകരരില്‍ ഒരാളാണ് .
1996-നും 1998-നും ഇടയില്‍ ഭാരത്തിന്‍റെ വിവിധ സ്ഥലങ്ങളുടെ സൂത്രധാരനാണ്. ഈ സ്‌ഫോടനങ്ങളില്‍ 21 പേര്‍ മരിക്കുകയും നാനൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
എഴുപതുകാരനായ കരിം തുണ്ട ജനിച്ചത് ഉത്തര്‍പ്രദേശിലാണ്. എണ്‍പതുകളില്‍ ഇയാള്‍ പാകിസ്ഥാനിലെത്തി ഐഎസ്‌ഐയുടെ പരിശീലനം നേടി. പിന്നീട് ബംഗ്ലാദേശിലേക്ക് കടന്നു. തുടര്‍ന്ന് വര്‍ഷങ്ങളോളം ലഷ്‌കറില്‍ പ്രവര്‍ത്തിച്ചു. നിരവധി ഭീകരാക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കി. പിന്നീട് പാകിസ്താനിലേക്ക് കടന്ന ഇയാള്‍ ലഷ്‌കര്‍ – ഇ – തൊയ്ബയുടെ ബോംബ് നിര്‍മാണ വിദഗ്ധനായും ഇന്ത്യന്‍ മുജാഹിദ്ദീന്റെ പരിശീലകനായി മാറുകയായിരുന്നു.
Discussion about this post