തിരുവനന്തപുരം: ടെറിട്ടോറിയല്‍ ആര്‍മിയില്‍ പാര്‍ട്ട് ടൈം സൈനിക നിയമനത്തിന് അപേക്ഷിക്കാം. ജനറല്‍ ഡ്യൂട്ടിയില്‍ എട്ടും വാഷര്‍മാന്‍, ഹൗസ്‌കീപ്പര്‍ എന്നീ വിഭാഗങ്ങളില്‍ ഓരോന്നും ഒഴിവുകളാണുള്ളത്. ജനറല്‍ ഡ്യൂട്ടിക്ക് മെട്രിക്/എസ്.എസ്.സി 45 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ ജയവും, വാഷര്‍മാന് പത്താംക്ലാസ് ജയവും, ഹൗസ്‌കീപ്പര്‍ക്ക് എട്ടാംക്ലാസ് ജയവുമാണ് യോഗ്യത. പ്രായം 18 നും 42 നും മദ്ധ്യേ. കുറഞ്ഞത് 160 സെന്റീമീറ്റര്‍ ഉയരവും 50 കിലോഗ്രാം ഭാരവും 77-82 സെന്റീമീറ്റര്‍ നെഞ്ചളവുമാണ് ശാരീരിക യോഗ്യത. അസല്‍ സര്‍ട്ടിഫിക്കറ്റുകളും രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകളും വിവിധ ട്രേഡുകളിലെ അധിക യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുണ്ടെങ്കില്‍ അവയും സഹിതം സെപ്തംബര്‍ 23, 24 തീയതികളില്‍ 125 ഇന്‍ഫെ.ബറ്റാലിയന്‍ (ടി.എ.)ദി ഗാര്‍ഡ്‌സ്, തിരുമലഗിരി പി.ഒ., സെക്കന്തരാബാദ് -500015 ല്‍ നടക്കുന്ന റിക്രൂട്ട്‌മെന്റില്‍ പങ്കെടുക്കണം.
Discussion about this post