പത്തനംതിട്ട: ശബരിമലയില്‍ അപ്പം വിതരണം തടസപ്പെട്ടു. സ്‌റ്റോക്ക് തീര്‍ന്നതാണ് വിതരണം തടസപ്പെടാന്‍ കാരണം. അപ്പം തയാറാകുന്ന മുറയ്‌്‌ക്കു മാത്രമാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്. ഇതോടെ അപ്പ വിതരണത്തിനുള്ള കൗണ്ടറുകളില്‍ തീര്‍ഥാടക നീണ്ട ക്യൂ രൂപപ്പെട്ടു കഴിഞ്ഞു. സാധാരണ അഞ്ചു കൗണ്ടറുകളിലാണ് അപ്പം വിതരണം ചെയ്യുന്നത്. സ്‌റ്റോക്ക് തീര്‍ന്ന സാഹചര്യത്തില്‍ രണ്ടു കൗണ്ടറുകളില്‍ മാത്രമേ വിതരണം നടക്കുന്നുള്ളു. അപ്പത്തിന്റെയും അരവണയുടെയും കാര്യത്തില്‍ അയ്യപ്പന്‍മാര്‍ക്ക് യാതൊരുതരത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകുകയില്ലെന്ന് നേരത്തേ പറഞ്ഞിരുന്നുവെങ്കിലും ഇപ്പോള്‍ തൊഴിലാളികളില്ലാത്തതാണ് വിതരണം തടസ്സപ്പെട്ടതെന്ന് അധികൃതര്‍ പറയുന്നു. അതേസമയം രണ്ടുമൂന്നു ദിവസങ്ങളിലായി ഭക്തരുടെ എണ്ണത്തില്‍ വന്ന വര്‍ദ്ധനവും ഇതിനു കാരണമായി പറയുന്നു.
അതേസമയം ശബരിമലയില്‍ ഇന്നും നാളെയും മൊബൈല്‍ ഫോണ്‍ നിയന്ത്രണം ഉണ്ടാകില്ലെന്ന് സന്നിധാനം സ്‌പെഷല്‍ ഓഫിസന്‍ രാംദാസ് പോത്തന്‍ ഐപിഎസ്.പകരം മൊബൈല്‍ ജാമറുകളുടെ പ്രവര്‍ത്തനം ശക്‌തമാക്കും.ബാബറി ദിനത്തോട് അനുബന്ധിച്ചാണു നടപടി.
Discussion about this post