തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശമ്പള പരിഷ്‌കരണ ആനുകൂല്യങ്ങള്‍ 2009 ജൂലൈ മുതല്‍ പ്രാബല്യത്തില്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച് 16 മാസങ്ങള്‍ പിന്നിട്ടിട്ടും ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് പോലും സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ അടിയന്തിരമായി ഇടക്കാലാശ്വാസം അനുവദിക്കുക,2010 ജൂലൈ മുതല്‍ കുടിശ്ശികയായിരിക്കുന്ന 16% ക്ഷാമബത്ത രൊക്കം പണമായി അനുവദിക്കുക, വിരമിക്കല്‍ തീയതി ഏകീകരണം പിന്‍വലിച്ച് പെന്‍ഷന്‍ പ്രായം 60 വയസ്സായി ഉയര്‍ത്തുക, ക്ലാസ് IV ജീവനക്കാര്‍ക്ക് പ്രമോഷന്‍ നല്‍കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള എന്‍.ജി.ഒ സെന്റര്‍ സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍ നാളെ (ചൊവ്വാഴ്‌ച) സെക്രട്ടേറിയറ്റ് പടിക്കല്‍ ധര്‍ണ നടത്തും. ധര്‍ണ രാവിലെ 11മണിക്ക് സോഷ്യലിസ്റ്റ് ജനതയുടെ സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീ.എം.പി.വീരേന്ദ്രകുമാര്‍ ഉദ്‌ഘാടനം ചെയ്യും.ധര്‍ണയെ അഭിസംബോധന ചെയ്‌ത് സി.പി.ജോണ്‍, ചാരുപാറ രവി, മനോജ് സാരംഗ്, ശൂരനാട് ചന്ദ്രശേഖരന്‍ തുടങ്ങിയ നേതാക്കള്‍ സംസാരിക്കും.
Discussion about this post