ന്യൂഡല്‍ഹി: ഐപിഎല്‍ വാതുവെപ്പ് കേസില്‍ ശ്രീശാന്ത് നാളെ കോടതിയില്‍ ഹാജരാകില്ല. സമന്‍സ് ലഭിക്കാത്തത് മൂലമാണ് ശ്രീശാന്ത് ഹാജരാകാത്തത് എന്നാണ് സൂചന. ശ്രീശാന്തിന്‍റെ ജാമ്യം റദ്ദാക്കുന്നതിനായി പോലീസ് സമര്‍പ്പിച്ച ഹര്‍ജി കോടതി നാളെ പരിഗണിക്കാനിരിക്കയാണ്.
വാതുവെയ്പ്പ് കേസില്‍ ശ്രീശാന്തിനെ പന്ത്രണ്ടാം പ്രതിയാക്കി ഡല്‍ഹി പോലീസ് നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. വാതുവെയ്പ്പുകാരന്‍ അശ്വനി അഗര്‍വാളാണ് കേസില്‍ ഒന്നാംപ്രതി. ജിജു ജനാര്‍ദ്ധനന്‍ പതിമൂന്നാം പ്രതിയാണ്. ദാവൂദ് ഇബ്രാഹിം ഉള്‍പ്പെടെ 39 പ്രതികള്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. രാജ്‌സഥാന്‍ റോയല്‍സ് താരങ്ങളായ അജിത് ചാന്ദില, അങ്കിത് ചവാന്‍, അധോലോക നേതാവ് ഛോട്ടാ ഷക്കീല്‍ എന്നിവരും പ്രതിപ്പട്ടികയിലുണ്ട്.













Discussion about this post