ന്യൂഡല്‍ഹി: കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്നു ഡല്‍ഹിയില്‍ വ്യോമഗതാഗതം തകരാറിലായി. ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളങ്ങളില്‍ നിന്നു രാവിലെ പുറപ്പെടേണ്ടിയിരുന്ന ഏതാവും വിമാനങ്ങള്‍ വൈകി. റണ്‍വേയില്‍ നിന്നുള്ള കാഴ്‌ചാപരിധി 50 മീറ്ററില്‍ താഴെയായിരുന്നു. ചില വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യാനും പറന്നുയരാനും ഇന്‍സ്‌ട്രുമെന്റ് ലാന്‍ഡിങ് സംവിധാനം ഉപയോഗിച്ചു. മഞ്ഞോ മഴയോ മൂലം കാഴ്‌ചക്കുറവുള്ളപ്പോള്‍ വിമാനമിറക്കാന്‍ പൈലറ്റിനെ സഹായിക്കുന്ന ഉപകരണമാണ് ഇന്‍സ്‌ട്രുമെന്റ് ലാന്‍ഡിങ് സംവിധാനം.
Discussion about this post