ന്യൂഡല്‍ഹി: പാചക വാതക സിലിണ്ടര്‍ ഒന്നിന് 10 രൂപ വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. അല്ലെങ്കില്‍ മൂന്നു മാസത്തില്‍ 25 രൂപ വര്‍ധിപ്പിക്കാനാണ് നീക്കം. ഡീസലിന്റെ വില എല്ലാ മാസവും പുന:നിര്‍ണയിക്കുന്നതിനു സമാനമായി പാചക വാതക വിലയും വര്‍ധിപ്പിക്കുന്നതിനും കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. രൂപയുടെ മൂല്യത്തകര്‍ച്ചയും ആഗോള വിപണിയില്‍ എണ്ണവില വര്‍ധിപ്പിക്കുന്നതും കാരണം അധിക ബാധ്യത നേരിടേണ്ടിവരുന്നുവെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. പാചക വാതക സബ്‌സിഡി വെട്ടിക്കുറയ്ക്കുന്നതിന് രണ്ടാം ഘട്ടമെന്ന നിലയിലാണ് വില വര്‍ധിപ്പിക്കാന്‍ നീക്കം നടക്കുന്നത്.













Discussion about this post