ന്യൂഡല്‍ഹി: നഷ്‌ടത്തിന്റെ കയത്തില്‍ കിടന്നു കൈകാലിട്ടടിക്കുമ്പോഴും സൗജന്യ യാത്രാടിക്കറ്റുകള്‍ ആര്‍ക്കൊക്കെ എന്നു വെളിപ്പെടുത്താന്‍ എയര്‍ ഇന്ത്യ തയാറല്ല. ഇതുസംബന്ധിച്ചു വിവരാവ കാശ കമ്മീഷന്‍ മുഖേന സമര്‍പ്പിക്കപ്പെട്ട ഒരു അപേക്ഷയിലാണ് കമ്പനി ഇക്കാര്യം വ്യക്‌തമാക്കിയത്. സൗജന്യം പറ്റുന്നവരുടെ പേരു പുറത്തുവിടുന്നത് കമ്പനിയുടെ വാണിജ്യതാത്‌പര്യങ്ങളെ ഹനിക്കുന്നതാണെന്നു മറുപടി നല്‍കിയിരിക്കുകയാണ എയര്‍ ഇന്ത്യ.
കടക്കെണിയില്‍ നിന്നു രക്ഷപ്പെടാന്‍ എയര്‍ ഇന്ത്യ കേന്ദ്രസര്‍ക്കാരില്‍ നിന്നു 10,000 കോടിയുടെ സഹായം തേടിയിട്ടുണ്‌ട്. എന്നാല്‍ സര്‍ക്കാര്‍ ഇതുവരെ മുഴുവന്‍ തുക നല്‍കിയിട്ടില്ല. കഴിഞ്ഞ മൂന്നുവര്‍ഷമായി സൗജന്യയാത്ര ഇനത്തില്‍ കമ്പനിക്കു കോടികളാണ് നഷ്‌ടപ്പെട്ടത്‌്. മറ്റു വിമാനക്കമ്പനികളെപ്പോലെ ചില വാണിജ്യതാത്‌പര്യങ്ങള്‍ക്കു വേണ്‌ടി എയര്‍ ഇന്ത്യയും സൗജന്യ യാത്രാടിക്കറ്റുകള്‍ നല്‍കിയിട്ടുണ്‌ട്. കമ്പനിയുടെ പ്രതിഛായ വര്‍ധിപ്പിക്കുന്നതിനു വേണ്‌ടിയാണു ഇത്തരം നടപടികള്‍ സ്വീകരിക്കുന്നതെന്നു മറുപടിയില്‍ പറയുന്നു.
ഈ വര്‍ഷം മുതല്‍ റിട്ടയേഡ് സിവില്‍ വ്യോമയാന സെക്രട്ടറിമാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഒന്നാംക്ലാസ് ടിക്കറ്റുകള്‍ സൗജന്യമായി അനുവദിച്ചതു വലിയ വിവാദത്തിനിടയാക്കിയിരുന്നു. ചെയര്‍മാന്‍, മാനേജിംഗ്‌്‌് ഡയറക്‌ടര്‍ എന്നീ പദവികളില്‍ ഉണ്‌ടായിരുന്നവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും പരിധിയില്ലാത്ത ടിക്കറ്റുകളാണ് അനുവദിച്ചത്‌്.
സര്‍ക്കാരില്‍ നിന്ന്‌്‌് ഇതുവരെ 2000 കോടി രൂപ മാത്രമാണു സഹായം ലഭിച്ചത്‌്. ധനസ്ഥിതി മെച്ചപ്പെടുത്താന്‍ ചെലവുചുരുക്കല്‍ ഉള്‍പ്പെടെ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും കാര്യമായ നടപടികളൊന്നുമുണ്‌ടായില്ല. എയര്‍ ഇന്ത്യ, ഇന്ത്യന്‍ എയര്‍ലൈന്‍സ് ലയനത്തിലൂടെ 5417 കോടിയുടെ നഷ്‌ടമുണ്‌ടായെന്നാണു മന്ത്രി പ്രഫുല്‍ പട്ടേല്‍ പാര്‍ലമെന്റിനെ അറിയിച്ചിരുന്നത്‌്.
Discussion about this post