ചേര്‍ത്തല: അധികാരത്തിനു വേണ്ടി അഭിമാനം കളയാതെ കുനിയാത്ത ശിരസുമായി മുഖ്യമന്ത്രി ക്കസേര ഉപേക്ഷിച്ച നേതാവാണ് ആര്‍.ശങ്കറെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍. മുന്‍ മുഖ്യമന്ത്രി ആര്‍. ശങ്കറിന്റെ പൂര്‍ണകായ പ്രതിമാ പ്രയാണത്തിനു ചേര്‍ത്തലയില്‍ നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരത്തിനു വേണ്ടി അപമാനം സഹിക്കാത്ത ആര്‍.ശങ്കറിന്റെ മാതൃക രാഷ്ട്രീയക്കാര്‍ പിന്തുടരണം. കേരളത്തിലെ സാമൂഹിക-സാമ്പത്തിക-കാര്‍ഷിക-വിദ്യാഭ്യാസ പുരോഗതിക്കായി പ്രയത്‌നിച്ച കഴിവുറ്റ ഭരണാധികാരിയായിരുന്നു അദ്ദേഹമെന്നും തന്റെ കീഴിലുള്ള ഉദ്യോഗസ്ഥന്മാരെയെല്ലാം അദ്ദേഹം നിലയ്ക്ക് നിര്‍ത്തിയെന്നും വി.എം. സുധീരന്‍ പറഞ്ഞു.
ചേര്‍ത്തല മുനിസിപ്പല്‍ മൈതാനിയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ.സി.കെ ഷാജിമോഹന്‍ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറിമാരായ അഡ്വ.സി.കെ ജയപ്രകാശ്, അഡ്വ.ജോണ്‍സണ്‍ എബ്രഹാം, ഡിസിസി പ്രസിഡന്റ് എ.എ ഷുക്കൂര്‍, യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ സെക്രട്ടറി അഡ്വ. എം.ലിജു, ബി. ബൈജു, പി. നാരായണന്‍കുട്ടി, എസ്.കൃഷ്ണകുമാര്‍, കെ.ആര്‍ രാജേന്ദ്രപ്രസാദ്, നഗരസഭ അധ്യക്ഷ ജയലക്ഷ്മി അനില്‍കുമാര്‍, സജി കുര്യാക്കോസ്, പി. നാരായണന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. അഡ്വ. എം. കെ ജിനദേവ് സ്വാഗതവും ആര്‍. ശശിധരന്‍ നന്ദിയും പറഞ്ഞു.













Discussion about this post