കല്‍പ്പറ്റ: വയനാട് നിയമന തട്ടിപ്പിന്റെ പശ്‌ചാത്തലത്തില്‍ വയനാട് ജില്ലാ കലക്‌ടര്‍ ടി.ഭാസ്‌കരനെ മാറ്റാന്‍ തീരുമാനം. മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ ഇതു സംബന്ധിച്ച ഫയലില്‍ ഒപ്പു വച്ചു. ലാന്‍ഡ് റവന്യൂ കമ്മിഷണറുടെ അന്തിമ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഔദ്യോഗിക ഉത്തരവ് വൈകിട്ടു പുറത്തിറക്കും. റവന്യൂ മന്ത്രി കെ.പി.രാജേന്ദ്രന്‍ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണു തീരുമാനം.
സംസ്‌ഥാന സഹകരണ ബാങ്ക് എംഡി വി.രതീഷിനെ പുതിയ വയനാട് കലക്‌ടറായി നിയമിക്കാനാണു സാധ്യത. ആരോപണ വിധേയനായ കലക്‌ടറെ അടിയന്തരമായി മാറ്റണമെന്നു സിപിഐ നേതാക്കള്‍ ഇന്നു രാവിലെ റവന്യൂ മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.
Discussion about this post