ന്യൂഡല്‍ഹി: പെട്രോള്‍ പമ്പുകള്‍ രാത്രിയില്‍ അടച്ചിടാന്‍ പെട്രോളിയം മന്ത്രാലയം ആലോചിക്കുന്നു. പമ്പുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ഇന്ധന ഉപഭോഗവും ഇറക്കുമതിയും കുറയ്ക്കുന്നതിന്‍റ ഭാഗമായി ഇതുസംബന്ധിച്ച ശുപാര്‍ശ കേന്ദ്രസര്‍ക്കാരിന് കൈമാറിയിട്ടുണ്ട്.
പെട്രോള്‍ പമ്പുകളുടെ പ്രവര്‍ത്തനം രാവിലെ എട്ട് മണി മുതല്‍ രാത്രി എട്ടു വരെയായി നിജപ്പെടുത്തണമെന്നാണ് പെട്രോളിയം മന്ത്രാലയത്തിന്റെ പ്രധാന ശുപാര്‍ശ. എന്നാല്‍ ദേശീയ പാതയോട് ചേര്‍ന്നുള്ള പമ്പുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ പെട്രോളിയം മന്ത്രാലയം തീരുമാനമെടുത്തിട്ടില്ല.
രാജ്യത്തെ പ്രധാനപ്പെട്ട നഗരങ്ങളില്‍ ആറാഴ്ച നീണ്ടുനില്‍ക്കുന്ന ബോധവല്‍ക്കരണ കാമ്പെയ്ന്‍ നത്താനും പെട്രോളിയം മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. രൂപയുടെ മൂല്യം ഇടിയുന്നതിനാല്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെ വില കൂട്ടണം അല്ലെങ്കില്‍ ബജറ്റ് വിഹിതം വര്‍ധിപ്പിക്കണമെന്നും ശുപാര്‍ശയില്‍ പറയുന്നു. രൂപയുടെ മൂല്യം ഇടിയുകയും ക്രൂഡോയില്‍ വില കുത്തനെ ഉയരുകയും ചെയ്ത സാഹചര്യത്തില്‍ ഇന്ധന ഉപയോഗം കുറയ്ക്കാന്‍ കടുത്ത നടപടികളാണ് പെട്രോളിയം മന്ത്രാലയം ആലോചിക്കുന്നത്. പ്രതിപക്ഷ പ്രതിഷേധമുണ്ടാകുമെന്ന ഭയമുള്ളതിനാല്‍ പാര്‍ലമെന്റ് സമ്മേളനം കഴിഞ്ഞ ശേഷം ഇതു സംബന്ധിച്ച തീരുമാനമുണ്ടാകും.













Discussion about this post