മലപ്പുറം: നിലമ്പൂര്‍ ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ ട്രെയിനിന്റെ ബ്രേക്ക് പൈപ്പുകള്‍ മുറിച്ച് അട്ടിമറി ശ്രമം. ബോഗികള്‍ക്കിടയിലൂടെ ബ്രേക്കുകള്‍ പ്രവര്‍ത്തിപ്പിക്കാരന്‍ ഘടിപ്പിച്ചിരിക്കുന്ന വാക്വം പൈപ്പുകളാണ് ഇന്നലെ രാത്രി മുറിച്ചുമാറ്റിയത്.
രാവിലെ 6.45 ന് ഷൊര്‍ണൂരിലേക്ക് പോകേണ്ട ട്രെയിന്‍ എന്‍ജിന്‍ സ്റ്റാര്‍ട്ട് ആക്കിയപ്പോഴാണ് എയര്‍ പ്രഷര്‍ കുറയുന്നത് ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പൈപ്പുകള്‍ മുറിച്ചത് കണ്ടെത്തുകയായിരുന്നു.
11 ബോഗികളുള്ള ട്രെയിനിന്റെ ബ്രേക്ക് പൈപ്പുകള്‍ 15 ഇടത്ത് ഹാക്‌സോ ബ്ലേഡ് ഉപയോഗിച്ച് മുറിച്ചുമാറ്റിയിരുന്നു. മുക്കട്ട എന്ന സ്ഥലത്തുനിന്നാണ് ട്രെയിന്‍ പുറപ്പെടേണ്ടിയിരുന്നത്. റബര്‍ പൈപ്പുകളായതിനാലാണ് ആരുടെയും ശ്രദ്ധയില്‍പെടാതെ വളരെ എളുപ്പത്തില്‍ ഇവ മുറിച്ചുമാറ്റാന്‍ കഴിഞ്ഞത്. ഇന്നലെ അര്‍ദ്ധരാത്രിക്കും ഇന്നുപുലര്‍ച്ചക്കും ഇടയിലായിരിക്കും ഇവ മുറിച്ചതെന്ന് റയില്‍വേ അധികൃതര്‍ പറഞ്ഞു.
Discussion about this post