ന്യൂഡല്‍ഹി: രണ്ടാം മാറാട് കലാപക്കേസിലെ പ്രതികള്‍ക്ക് സുപ്രീംകോടതി ജാമ്യം നല്‍കി. കേസില്‍ വിചാരണക്കോടതി വിധി റദ്ദാക്കി ഹൈക്കോടതി ശിക്ഷിച്ച 24 പ്രതികള്‍ക്കാണ് ജാമ്യം അനുവദിച്ചത്. ഇവരുടെ ജാമ്യവ്യവസ്ഥകള്‍ കര്‍ശനമാക്കണമെന്ന സര്‍ക്കാരിന്റെ വാദം തള്ളിയാണ് കോടതിയുടെ നടപടി. 2003 മെയ് അഞ്ചിനാണ് രണ്ടാം മാറാട് കലാപം നടന്നത്. ഒന്‍പതു പേര്‍ കലാപത്തില്‍ കൊല്ലപ്പെട്ടിരുന്നു.
മാറാട് വളരെ വൈകാരികമായ വിഷയമാണെന്നും അതുകൊണ്ടു തന്നെ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു സര്‍ക്കാരിന്റെ ആദ്യ നിലപാട്. എന്നാല്‍ ജാമ്യം അനുവദിക്കാന്‍ കോടതി തീരുമാനിച്ചതോടെ കര്‍ശന ഉപാധികള്‍ വേണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. പ്രതികളെല്ലാം മാറാട് നിന്നുളളവരാണെന്നും ഇവരെ ഇവിടെ പ്രവേശിക്കുന്നതില്‍ നിന്നും വിലക്കണമെന്നുമായിരുന്നു സര്‍ക്കാര്‍ മുന്നോട്ടുവെച്ച ഉപാധി. എന്നാല്‍ ഇതും കോടതി അംഗീകരിക്കാന്‍ തയാറായില്ല. ഉപാധികള്‍ വേണമെങ്കില്‍ സര്‍ക്കാര്‍ ഇതിനായി പ്രത്യേക അപേക്ഷ നല്‍കണമായിരുന്നുവെന്ന് കോടതി വ്യക്തമാക്കി.
ആറ് മാസം മുന്‍പ് പ്രതികള്‍ നല്‍കിയ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ആറു മാസത്തിനു ശേഷം പ്രതികള്‍ക്ക് ജാമ്യത്തിനായി വീണ്ടും കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി അന്ന് വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് പ്രതികള്‍ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചത്. രണ്ടാം മാറാട് കേസില്‍ 72 പ്രതികളെ വിചാരണക്കോടതി വെറുതെവിട്ടിരുന്നു. ഇവരിലെ 24 പേരെയാണ് ഹൈക്കോടതി പിന്നീട് ശിക്ഷിച്ചത്.













Discussion about this post