ന്യൂഡല്‍ഹി: തീവ്രവാദി സംഘടനയായ ഇന്ത്യന്‍ മുജാഹിദീന്റെ സ്ഥാപക നേതാവ് യാസീന്‍ ഭട്കലിനു കേരളത്തിലെ ചില തീവ്രവാദി സംഘടനകളുമായി ബന്ധമുണ്ടെന്ന് ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. സംഘടനകളുടെ പേര് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്നും കേരളത്തില്‍ തീവ്രവാദി സംഘടനകള്‍ സജീവമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്തോ-നേപ്പാള്‍ അതിര്‍ത്തിയിലെ ഗൊരഖ്പൂരില്‍ നിന്നാണ് ദിവസങ്ങള്‍ക്കു മുമ്പ് യാസീന്‍ ഭട്കല്‍ പിടിയിലായത്.
ബോധ്ഗയയില്‍ നടന്ന സ്‌ഫോടനങ്ങളില്‍ യാസിന്‍ ഭട്കറിന് പ്രധാന പങ്കുണെ്ടന്ന് എന്‍ഐഎ നേരത്തെ വെളിപ്പെടുത്തിയിരുന്നു. പൂനെ ബേക്കറി സ്‌ഫോടനകേസില്‍ അന്വേഷണം നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു ഭട്കല്‍. 2010-ല്‍ നടന്ന ബാംഗളൂര്‍ സ്‌ഫോടനക്കേസിലും ഇയാളുടെ പങ്ക് സംശയിച്ചിരുന്നു. ഏകദേശം മുപ്പത്തിയഞ്ചോളം ഭീകരാക്രമണങ്ങളില്‍ ഇയാള്‍ പ്രതിയാണ്.













Discussion about this post