തിരുവനന്തപുരം: ദേശീയ/അന്തര്‍ദേശീയ കായിക രംഗത്ത് മികച്ച പ്രകടനം കാഴ്ചവച്ച കേരളീയരായ കായികതാരങ്ങള്‍ക്ക് 2012 ലെ കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ജി.വി.രാജ അവാര്‍ഡിന് പരിഗണിക്കും. ഒരു ലക്ഷം രൂപയും, ഫലകവും, പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
പുരുഷ, വനിതാ വിഭാഗങ്ങളിലായി ഓരോ താരത്തിന് വീതം അവാര്‍ഡ് നല്‍കും. അപേക്ഷകര്‍ 2010-11, 2011-12 വര്‍ഷ കാലയളവില്‍ ദേശീയ/അന്തര്‍ദേശീയ കായിക രംഗത്ത് മികച്ച പ്രകടനം കാഴ്ച വച്ചവരും, നിലവില്‍ സജീവമായി കായികരംഗത്തുള്ളവരും 2010-11, 2011-12 കാലയളവില്‍ കേരളത്തെ പ്രതിനിധീകരിച്ചവരും ആയിരിക്കണം. അപേക്ഷകള്‍ നേരിട്ടും, അസോസിയേഷന്‍ മുഖേനയും സമര്‍പ്പിക്കാം. സെപ്തംബര്‍ 25-നകം സെക്രട്ടറി, കേരള സ്‌റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍, തിരുവനന്തപുരം – 1 എന്ന വിലാസത്തില്‍ അപേക്ഷ നല്‍കാം.
Discussion about this post