ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ടബലാത്സംഗക്കേസില്‍ ശിക്ഷ പ്രഖ്യാപിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി. പ്രതികളായ മുകേഷ് (26), വിനയ്ശര്‍മ (20), പവന്‍ ഗുപ്ത (19), അക്ഷയ്‌സിങ് ഠാക്കൂര്‍ (28) എന്നിവര്‍ കുറ്റക്കാരാണെന്ന് അതിവേഗകോടതി കണ്ടെത്തി. ശിക്ഷവിധിക്കുന്നതിന് മുന്നോടിയായി ഇരുഭാഗത്തിന്റെയും വാദം ഇന്ന് പൂര്‍ത്തിയായി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30ന് ശിക്ഷ പ്രഖ്യാപിക്കും.
പ്രതികള്‍ക്ക് നാല് പേര്‍ക്കും വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷനും എന്നാല്‍ പ്രതികളുടെ പ്രായം കണക്കിലെടുത്ത് വധശിക്ഷ ഒഴിവാക്കി കുറഞ്ഞ ശിക്ഷ നല്‍കണമെന്ന് പ്രതിഭാഗം അഭിഭാഷകരും അഭ്യര്‍ഥിച്ചു.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 16-ന് തെക്കന്‍ ഡല്‍ഹിയില്‍ ഓടുന്ന ബസ്സില്‍ 23-കാരിയെ കൂട്ടബലാത്സംഗംചെയ്ത കേസിലാണ് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. പെണ്‍കുട്ടിയോടൊപ്പമുണ്ടായിരുന്ന യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിലും പ്രതികളെല്ലാവരും കുറ്റക്കാരാണ്. കേസിലെ മുഖ്യപ്രതിയായിരുന്ന രാംസിങ്ങ് തിഹാര്‍ ജയിലില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. കേസിലെ പ്രായപൂര്‍ത്തിയാവാത്ത പ്രതിക്ക് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് നേരത്തേ മൂന്നുവര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു.














Discussion about this post