Wednesday, July 16, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

നിയമസഭയുടെ പ്രത്യേക യോഗത്തെ ഉപരാഷ്ട്രപതി അഭിസംബോധന ചെയ്തു

by Punnyabhumi Desk
Sep 12, 2013, 04:08 pm IST
in മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: പ്രൗഢഗംഭീരമായ ചടങ്ങില്‍ കേരള നിയമസഭയുടെ പ്രത്യേക യോഗത്തെ ഉപരാഷ്ട്രപതി ഡോ. എം. ഹമീദ് അന്‍സാരി ഇന്നലെ അഭിസംബോധന ചെയ്തു. നിയമനിര്‍മ്മാണ സഭയുടെ ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിയമസഭയിലെത്തിയ ഡോ. ഹമീദ് അന്‍സാരി കേരള നിയമസഭയെ അഭിസംബോധന ചെയ്യുന്ന ആദ്യത്തെ ഉപരാഷ്ട്രപതിയെന്ന സ്ഥാനത്തിനുമര്‍ഹനായി.

രാവിലെ ഒന്‍പത് മണിക്ക് എത്തിയ ഉപരാഷ്ട്രപതിയെ ഗവര്‍ണര്‍ നിഖില്‍ കുമാര്‍, സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍, ഡപ്യൂട്ടി സ്പീക്കര്‍ എന്‍. ശക്തന്‍ എന്നിവര്‍ നിയമസഭാ ഹാളിനകത്തേക്ക് ആനയിച്ചു. സ്പീക്കറുടെ ഡയസില്‍ ഒരുക്കിയ ഇരിപ്പിടത്തില്‍ ഉപരാഷ്ട്രപതി മധ്യത്തും വലതുവശത്തായി ഗവര്‍ണറും ഇടതുവശത്തായി സ്പീക്കറും ഉപവിഷ്ടരായി.

ഇന്ത്യന്‍ നാട്ടുരാജ്യങ്ങളില്‍ ആദ്യമായി ഒരു നിയമനിര്‍മ്മാണ സഭയുണ്ടായത് തിരുവിതാംകൂറിലാണെന്നതിലും സ്വാതന്ത്ര്യലബ്ധിക്ക്‌ശേഷം ഭാരതത്തിലാദ്യമായി പ്രായപൂര്‍ത്തി വോട്ടവകാശത്തില്‍ നടന്ന തെരഞ്ഞെടുപ്പിലൂടെ തിരുവിതാംകൂറില്‍ സഭ രൂപീകരിച്ചതിലും നമുക്ക് അഭിമാനിക്കാമെന്ന് സ്പീക്കര്‍ സ്വാഗതപ്രസംഗത്തില്‍ പറഞ്ഞു. കൂട്ടുകക്ഷി മന്ത്രിസഭകള്‍ക്ക് തുടക്കമിട്ടതും സബജക്ട് കമ്മിറ്റി, പ്രവാസി ക്ഷേമസമിതി, മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമസമിതി തുടങ്ങിയ സമിതികള്‍ ആദ്യമായി രൂപീകരിച്ചും കേരള നിയമസഭ മറ്റ് സഭകള്‍ക്ക് മാതൃകയായി. രാജ്യസഭാ അധ്യക്ഷന്‍ എന്ന നിലയില്‍ ഉപരാഷ്ട്രപതിയുടെ പ്രവര്‍ത്തനം എല്ലാ സഭാ അധ്യക്ഷന്‍മാര്‍ക്കും മാര്‍ഗദര്‍ശനം നല്‍കുന്നതാണെന്നും സ്പീക്കര്‍ പറഞ്ഞു.

ചരിത്രപരമായ നിരവധി നിയമങ്ങള്‍ പാസാക്കിയ കേരള നിയമസഭയുടെ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയണമെന്ന് തുടര്‍ന്ന് സംസാരിച്ച പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു.

നേട്ടങ്ങളുടെ ചാലകശക്തിയും ശക്തി ശ്രോതസും, ജനാധിപത്യ പാരമ്പര്യവും ജനാധിപത്യ സംവിധാനവുമാണെന്ന് തുടര്‍ന്ന് സഭയെ അഭിസംബോധന ചെയ്ത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരള നിയമസഭ ഇന്നു ചിന്തിക്കുന്നത് രാജ്യം നാളെ ചര്‍ച്ച ചെയ്യുമെന്ന് ഉദാഹരണസഹിതം മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം തൊഴിലില്ലായ്മ വേതനം, ക്ഷേമ പെന്‍ഷനുകള്‍ തുടങ്ങിയവയൊക്കെ മറ്റ് സംസ്ഥാനങ്ങളും കേന്ദ്ര സര്‍ക്കാരും നടപ്പാക്കി. 381 മൂലനിയമങ്ങളുമായി 1485 ബില്ലുകള്‍ പാസാക്കി. ഏറ്റവുമൊടുവില്‍ സേവനാവകാശ നിയമവും പാസാക്കിയ സഭ ജനങ്ങളോടുളള പ്രതിബദ്ധത ആവര്‍ത്തിച്ചു പ്രകടമാക്കിയെന്ന് കൂട്ടിച്ചേര്‍ത്ത മുഖ്യമന്ത്രി എവിടെ മികച്ച ജനാധിപത്യമുണ്ടോ അവിടെ കൂടുതല്‍ വികസനമുണ്ടെന്ന ഡോ.അമര്‍ത്യാസെന്നിന്റെ വാക്കുകള്‍ ഉദ്ധരിച്ചാണ് അവസാനിപ്പിച്ചത്.

തുടര്‍ന്ന് ഗവര്‍ണര്‍ നിഖില്‍ കുമാര്‍ സഭയെ അഭിസംബോധന ചെയ്തു. 108 വര്‍ഷങ്ങള്‍ക്ക് മുമ്പ് രാജഭരണ കാലത്ത് ജനങ്ങളുടെ അഭിലാഷം നിയമനിര്‍മാണ സഭയിലെത്തിക്കാന്‍ ശ്രമം നടന്നതും അതിനെ മഹാരാജാവ് പിന്തുണച്ചതും ഓര്‍മ്മിപ്പിച്ച ഗവര്‍ണര്‍ പുരോഗമന ആശയങ്ങള്‍ മുന്നോട്ട് വച്ചുവെന്ന പ്രത്യേകതകളുള്ളതാണ് കേരള നിയമസഭയെന്നും പറഞ്ഞു. 1956നുശേഷം സഭ സമൂഹത്തിനു നല്‍കിയ സംഭാവനകള്‍ സംസ്ഥാനത്തിന്റെ യശസുയര്‍ത്തി. കേരള മോഡല്‍ എന്ന ഖ്യാതിക്കും നല്ല രീതിയിലുള്ള ഭരണ സംവിധാനത്തിനും സഭയുടെ മുന്‍ അംഗങ്ങളും നിലവിലെ അംഗങ്ങളും പ്രശംസയര്‍ഹിക്കുന്നു. ഉപരാഷ്ട്രപതിയെ പങ്കെടുപ്പിച്ച് ശതോത്തര ജൂബിലിയാഘോഷങ്ങള്‍ ഭംഗിയായി സംഘടിപ്പിച്ചതിന് നേതൃത്വം നല്‍കിയ സ്പീക്കറെ ഗവര്‍ണര്‍ പ്രശംസിച്ചു.

9.40 ന് ഉപരാഷ്ട്രപതി സഭയെ അഭിസംബോധന ചെയ്തു. ഇംഗ്ലീഷില്‍ സംസാരിച്ച അദ്ദേഹം സുപ്രഭാതമെന്ന് മലയാളത്തില്‍ പറഞ്ഞ ശേഷമാണ് തുടങ്ങിയത്. കേള നിയമ നിര്‍മ്മാണ സഭയുടെ ചരിത്രം ആരോഗ്യ വിദ്യാഭ്യാസ രംഗങ്ങളിലെ സംസ്ഥാനത്തിന്റെ നേട്ടം എന്നിവ എടുത്തു പറഞ്ഞ അദ്ദേഹം ദേശീയതയുടെ വിവിധ രംഗങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളം മാതൃകയാണെന്നും കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മഹത്വം, കുറവുകള്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് കിട്ടുന്ന അംഗീകാരം വെങ്കടചെല്ല കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ എന്നിവ പരാമര്‍ശിച്ച ഉപരാഷ്ട്രപതി സഭാപ്രവര്‍ത്തനങ്ങള്‍ തടസപ്പെടുന്നതും സഭയില്‍ സമയം അനുവദിക്കുന്നതും നഷ്ടപ്പെടുന്നതും ഉള്‍പ്പടെ കാര്യങ്ങള്‍ അക്കമിട്ട് പ്രതിപാദിച്ചത് ഗൗരവത്തോടെയാണ് സഭാംഗങ്ങള്‍ കേട്ടിരുന്നത്. പരാമര്‍ശങ്ങള്‍ക്ക് ഉപോത്ബലകമായി ഭരണഘടനാ ശില്പി ഡോ.ബി.ആര്‍.അംബേദ്കറുടെ പ്രസംഗങ്ങളില്‍ നിന്നുളള വരികളും ഉദ്ധരിച്ച ഉപരാഷ്ട്രപതിയുടെ പ്രസംഗം 10.05 ന് അവസാനിച്ചു.

തുടര്‍ന്ന് സ്പീക്കര്‍ ഉപരാഷ്ട്രപതിക്ക് ഉപഹാരം കൈമാറി ഡെപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തന്‍ ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് നന്ദി പറഞ്ഞു. ദേശിയ ഗാനത്തോടെ തുടങ്ങിയ പ്രത്യേക യോഗം അവസാനിച്ചതും ദേശീയ ഗാനം പാടിയായിരുന്നു. മന്ത്രിമാര്‍, ഗവണ്‍മെന്റ് ചീഫ് വിപ്പ്, നിയസഭാ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. കേന്ദ്ര സഹമന്ത്രി ശശി തരൂര്‍, പാര്‍ലമെന്റ് അംഗങ്ങള്‍ മുന്‍ സ്പീക്കര്‍മാര്‍ ഡെപ്യൂട്ടി സ്പീക്കര്‍മാര്‍ മുന്‍ എം.എല്‍.എ. മാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഗാലറിയില്‍ ഇരുന്നു ചടങ്ങുകള്‍ വീക്ഷിച്ചു. സഭാംഗങ്ങളോടൊത്ത് ഫോട്ടോസെഷനില്‍ പങ്കെടുത്ത ഉപരാഷ്ട്രപതി നിയമസഭാ വളപ്പില്‍ ശിംശിപ വൃക്ഷത്തെ നട്ടു.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

മഞ്ചേരി കെ.ആര്‍. ഭാസ്‌കരന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

വത്സല.പി നിര്യാതയായി

മറ്റുവാര്‍ത്തകള്‍

ഇന്ന് മഹാശിവരാത്രി

Discussion about this post

പുതിയ വാർത്തകൾ

ഗുരുപൂര്‍ണിമ: ജീവിതത്തില്‍ ഗുരുവിന്റെ പ്രാധാന്യം

റിട്ട. സ്‌ക്വാഡ്രന്‍ ലീഡര്‍(ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്) മഹേഷ്.എസ് നിര്യാതനായി

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies