തിരുവനന്തപുരം: ഓണക്കാലത്ത് പാല്‍ ഗുണനിലവാരം ഉറപ്പാക്കാന്‍ ക്ഷീരവികസന വകുപ്പ് നടപടികള്‍ ഊര്‍ജ്ജിതമാക്കി. ഇതിനായി പ്രധാനപ്പെട്ട അഞ്ച് ചെക്ക് പോസ്റ്റുകളില്‍ പാല്‍ ഗുണനിലവാര പരിശോധന കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. വാളയാര്‍, മീനാക്ഷിപുരം, കുമിളി, ആര്യങ്കാവ്, പാറശ്ശാല എന്നിവിടങ്ങളിലാണ് ഗുണനിലവാര പരിശോധന കേന്ദ്രങ്ങള്‍.
ജില്ലാ കേന്ദ്രങ്ങളില്‍ ഇന്‍ഫര്‍മേഷന്‍ കേന്ദ്രങ്ങള്‍ സ്ഥാപിച്ച് മാര്‍ക്കറ്റ് മില്‍ക്ക് പരിശോധനയും പാല്‍ ഗുണനിലവാരത്തെക്കുറിച്ച് ബോധവത്കരണവും നടത്തിവരുന്നു. ചെക്ക് പോസ്റ്റുകളില്‍ 167 ടാങ്കറുകള്‍ ഉള്‍പ്പെടെ 461 വാഹനങ്ങളില്‍ നിന്നും 500 ല്‍പരം സാമ്പിളുകള്‍ ശേഖരിച്ച് ഗുണനിലവാര പരിശോധന നടത്തി. ഇന്‍ഫര്‍മേഷന്‍ കേന്ദ്രങ്ങള്‍ 750 ല്‍ പരം സാമ്പിളുകള്‍ പരിശോധിച്ചിട്ടിണ്ട്. 144 സാമ്പിളുകളില്‍ ഗുണനിലവാരം അല്പം കുറവാണെങ്കിലും ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കള്‍ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല.
ഓണക്കാലത്ത് തന്നെ ക്ഷീരകര്‍ഷകര്‍ക്ക് കാലിത്തീറ്റ സബ്‌സിഡി ബാങ്കുവഴി നല്‍കുന്നതിനും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.













Discussion about this post