ന്യൂഡല്‍ഹി: കാശ്മീര്‍ അതിര്‍ത്തിയിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ വീണ്ടും പാക് സൈന്യത്തിന്റെ വെടിവെയ്പ് നടത്തുന്നതായി റിപ്പോര്‍ട്ട്. രാവിലെ 6.30 ഓടെയാണ് പൂഞ്ചിലെ മേന്താര്‍ സെക്ടറിലെ നിയന്ത്രണരേഖയിലുള്ള സൈനിക പോസ്റുകള്‍ക്കു നേരെ പാക് സൈന്യം വെടിയുതിര്‍ത്തത്. ദാരി ദാബ്സി ഏരിയായിലെ പില്ലി, നൊവാല്‍ പോസ്റുകള്‍ക്കു നേരെയായിരുന്നു വെടിവെയ്പ്. ഇന്ത്യന്‍ സൈന്യവും തിരിച്ചടിച്ചു. ഏറെ നേരം ഇരുവിഭാഗവും പരസ്പരം വെടിയുതിര്‍ത്തു. എന്നാല്‍ ആളപായമോ മറ്റു നാശനഷ്ടമോ ഉണ്ടായിട്ടില്ല. പ്രകോപനം സൃഷ്ടിക്കുന്ന തരത്തിലുള്ള നീക്കമാണ് പാക് സൈന്യത്തിന്‍റെ ഭാഗത്തുനിന്നും ഏറെക്കാലമായി ഇന്ത്യന്‍ സൈന്യം നേരിടുന്നത്.













Discussion about this post