Sunday, August 9, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ദേശീയം

വിലക്കിനെതിരേ ശ്രീശാന്ത് കോടതിയെ സമീപിക്കാനൊരുങ്ങുന്നു

by Punnyabhumi Desk
Sep 15, 2013, 02:21 pm IST
in ദേശീയം

ന്യൂഡല്‍ഹി: ഐപിഎല്‍ ഒത്തുകളിയുടെ പേരില്‍ ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്കിനെതിരേ ശ്രീശാന്ത് കോടതിയെ സമീപിക്കാനൊരുങ്ങുന്നു. ശ്രീശാന്തിന്റെ അഭിഭാഷകയായ റബേക്ക ജോണ്‍ ആണ് ഡല്‍ഹിയില്‍ ഇക്കാര്യം വ്യക്തമാക്കിയത്. വിലക്ക് വിചിത്രമാണെന്ന് വിശേഷിപ്പിച്ച റബേക്ക ജോണ്‍ ഇത് സ്വാഭാവിക നീതിയുടെ തത്വങ്ങള്‍ക്ക് എതിരാണിതെന്നും പറഞ്ഞു. കഴിഞ്ഞ ദിവസമാണു ശ്രീശാന്തിന് ബിസിസിഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്. ഐപിഎല്‍ ഒത്തുകളി അന്വേഷിച്ച രവി സവാനി സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ശ്രീശാന്ത് കുറ്റക്കാരനാണെന്നു കണ്ടെത്തിയിരുന്നു. ഇതു പരിഗണിച്ചാണു വിലക്ക് ഏര്‍പ്പെടുത്താന്‍ ബിസിസിഐ അച്ചടക്ക സമിതി യോഗം തീരുമാനമെടുത്തത്. എന്നാല്‍ രവി സവാനി റിപ്പോര്‍ട്ട് ശ്രീശാന്തിന്റെ അഭിഭാഷക തള്ളിക്കളഞ്ഞു.

ഒത്തുകളി അന്വേഷിച്ച ഡല്‍ഹി പോലീസിലെ ഏതാനും ഉദ്യോഗസ്ഥരില്‍ നിന്നും വ്യക്തിപരമായി ശേഖരിച്ച വിവരങ്ങളുടെയും അവര്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ നിന്നുള്ള വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയതെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഇത് ഒരാളെ ആജീവനാന്തം വിലക്കാന്‍ മതിയായ വസ്തുതയാണോയെന്ന് അവര്‍ ചോദിച്ചു. ആരോപണങ്ങള്‍ ശരിയാണോയെന്ന കോടതി തീരുമാനത്തിന് കാത്തിരിക്കാന്‍ പോലും ബിസിസിഐ തയാറായില്ലെന്ന് റബേക്ക ജോണ്‍ കുറ്റപ്പെടുത്തി.

റിപ്പോര്‍ട്ട് ശിഥിലമായതാണെന്ന് പറഞ്ഞ റബേക്ക ജോണ്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളുടെ ആധികാരികതയെയും ചോദ്യം ചെയ്തു. റിപ്പോര്‍ട്ടില്‍ അല്‍പം പോലും വസ്തുതകളില്ലെന്നും അവര്‍ പറഞ്ഞു. ശ്രീശാന്ത് ഉള്‍പ്പെടെയുള്ളവരെ ജയിലില്‍ ഇടാന്‍ പോലും വകയില്ലാത്ത തെളിവുകള്‍ ബിസിസിഐ എങ്ങനെയാണ് വിലക്കിന് അടിസ്ഥാനമാക്കിയെടുക്കുകയെന്ന് അവര്‍ ചോദിച്ചു. പോലീസിന്റെ കണ്ടെത്തല്‍ ദുര്‍ബലമാണെന്ന് കളിക്കാര്‍ക്ക് ജാമ്യം അനുവദിച്ചുകൊണ്ട് കോടതി തന്നെ പറഞ്ഞിട്ടുണ്ടെന്നും റബേക്ക ജോണ്‍ ചൂണ്ടിക്കാട്ടി. ബിസിസിഐ പ്രസിഡന്റായിരുന്ന എന്‍. ശ്രീനിവാസന്റെ താല്‍പര്യപ്രകാരമാണ് ശ്രീ ഉള്‍പ്പെടെയുള്ളവരെ വിലക്കിയതെന്നും അവര്‍ ആരോപിച്ചു.

ശ്രീനിവാസന് ഇതില്‍ വലിയ കൈയുണ്ടെന്നും ശ്രീ ഉള്‍പ്പെടെയുള്ളവരെ ബലിയാടാക്കാനാണ് ശ്രമമെന്നും അവര്‍ പറഞ്ഞു. ശ്രീശാന്തിനൊപ്പം ഒത്തുകളി കേസിലെ കൂട്ടുപ്രതികളായിരുന്ന അങ്കിത് ചവാനും സിദ്ധാര്‍ഥ് ത്രിവേദിക്കും അമിത് സിംഗിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Share
Tweet
Send

Related News

ദേശീയം

മുഖ്യമന്ത്രിയായി അധികാരമേറ്റ വി.ഡി സതീശന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ദേശീയം

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

ദേശീയം

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

Discussion about this post

പുതിയ വാർത്തകൾ

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies