ന്യൂഡല്‍ഹി: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി ഈ മാസം അവസാനത്തോടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കും. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ഡല്‍ഹി, മിസോറാം എന്നീ അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതിയാണ് പ്രഖ്യാപിക്കുന്നത്. 2014ല്‍ നടക്കാന്‍ പോകുന്ന ലോകസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സെമിഫൈനലായിട്ടാണ് ഈ തെരഞ്ഞെടുപ്പിനെ ബിജെപിയും കോണ്‍ഗ്രസും കാണുന്നത്. ഏകദേശം നവംബര്‍ അവസാനം തെരഞ്ഞെടുപ്പ് നടക്കുകയും ഡിസംബര്‍ ആദ്യ വാരം വോട്ടെണ്ണല്‍ ഉണ്ടാകുമെന്നുമാണ് കരുതുന്നത്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഛത്തീസ്ഗഡിലെ മാവോയിസ്റ് മേഖലകളില്‍ കൂടുതല്‍ കേന്ദ്രസേനയെ വിന്യസിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനോട് ആവശ്യപ്പെട്ടു.













Discussion about this post