ന്യൂഡല്‍ഹി: ലഷ്കര്‍ ഭീകരന്‍ അബ്ദുള്‍ കരിം തുണ്ടയുടെ കൂട്ടാളി മുഹമ്മദ് സാക്കറൈയെ 26 മുതല്‍ പത്തുദിവസത്തെ പോലീസ് കസ്റഡിയില്‍ വിട്ടുകൊണ്ട് ഡല്‍ഹി കോടതി ഉത്തരവായി. സാക്കറൈയെ ചോദ്യം ചെയ്യുന്നതിനായി കസ്റഡിയില്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി പോലീസ് സ്പെഷല്‍ സെല്‍ നല്കിയ ഹര്‍ജിയിലാണ് ഡല്‍ഹി ചീഫ് മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് അമിത് ബന്‍സല്‍ ഉത്തരവിട്ടത്. പാക് പൌരന്മാരെ ബംഗ്ളാദേശിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ സഹായിച്ചുവെന്നതാണ് സാക്കറൈയയുടെ മേല്‍ ആരോപിക്കപ്പെടുന്ന കുറ്റം. 1994-ല്‍ പാക്കിസ്ഥാനിലേക്കു രക്ഷപെട്ട തുണ്ടയെ ബംഗ്ളാദേശില്‍ കടക്കുന്നതിനു സഹായിച്ചത് ഭാര്യാപിതാവ് കൂടിയായ സാക്കറൈയയാണെന്ന് ഡല്‍ഹി പോലീസ് സ്പെഷല്‍ സെല്‍ കോടതിയില്‍ അറിയിച്ചു. 1998-ല്‍ ഇന്ത്യയിലേക്കു നുഴഞ്ഞുകയറി ഡല്‍ഹിയില്‍ ആക്രമണങ്ങള്‍ നടത്തുന്നതിന് പാക് തീവ്രവാദികളെ സഹായിച്ചത് സാക്കറൈയയായിരുന്നു. പശ്ചിമബംഗാള്‍ പോലീസാണ് ഇയാളെ അറസ്റ് ചെയ്തത്.













Discussion about this post