കോട്ടയം: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനം 27 മുതല്‍ 29 വരെ കോട്ടയത്ത് നടക്കും. 14 വര്‍ഷത്തിനുശേഷം കോട്ടയം ആതിഥേയത്വം വഹിക്കുന്ന സമ്മേളനത്തിനു മുന്നോടിയായുള്ള പരിപാടികളുടെ ഉദ്ഘാടനം പ്രസ് ക്ളബ്ഹാളില്‍ ഇന്ന് ഉച്ചയ്ക്ക് 12നു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വഹിച്ചു.
നാളെ രാവിലെ 11നു ചലച്ചിത്ര സെമിനാര്‍ സിനിമയും ന്യൂജനറേഷനും സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ജോഷി മാത്യു, നവീന്‍ ഭാസ്കര്‍, പ്രദീപ് നായര്‍, തേക്കിന്‍കാട് ജോസഫ്, പ്രേം പ്രകാശ്, എ. ചന്ദ്രശേഖര്‍ എന്നിവര്‍ പങ്കെടുക്കും. ഉച്ചയ്ക്ക് 12ന് ഒമ്പതു ദിവസം നീളുന്ന ചലച്ചിത്ര മേളയുടെ ഉദ്ഘാടനം വി.എന്‍. വാസവന്‍ നിര്‍വഹിക്കും. പഥേര്‍ പാഞ്ചലിയാണ് ഉദ്ഘാടന ചിത്രം. 20ന് രാവിലെ 11നു വനിതാ മാധ്യമപ്രവര്‍ത്തക സംഗമം. സമകാലിക സ്ത്രീ പ്രശ്നങ്ങളും മാധ്യമങ്ങളും എന്ന വിഷയത്തിലുളള സെമിനാര്‍ പ്രസ് ക്ളബ് ഹാളില്‍ എംജി യൂണിവേഴ്സിറ്റി പ്രൊ. വൈസ് ചാന്‍സലര്‍ ഡോ. ഷീന ഷുക്കൂര്‍ ഉദ്ഘാടനം ചെയ്യും. ലതികാ സുഭാഷ് അധ്യക്ഷത വഹിക്കും.
23ന് രാവിലെ 11നു പത്രപ്രവര്‍ത്തന ചരിത്ര പ്രദര്‍ശനം കല്ലച്ചു മുതല്‍ കംപ്യൂട്ടര്‍ വരെ ചരിത്ര പഥങ്ങളിലൂടെ ഉദ്ഘാടനം സിഎംഎസ് കോളജ് ഗ്രേറ്റ് ഹാളില്‍ സിഎസ്ഐ മധ്യകേരള മഹായിടവക ബിഷപ് റവ. ഡോ. തോമസ് കെ. ഉമ്മന്‍ നിര്‍വഹിക്കും. സിഎംഎസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. റോയി ശ്യാം ദാനിയല്‍ പ്രസംഗിക്കും. ഉച്ചകഴിഞ്ഞു മൂന്നിനു മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന തൊഴില്‍ പ്രശ്നങ്ങളും തൊഴിലാളി സംഘടനകളും എന്ന വിഷയത്തില്‍ ഡിസി ഓഡിറ്റോറിയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കും. അഡ്വ. തമ്പാന്‍ തോമസ് വിഷയം അവതരിപ്പിക്കും. 24ന് രാവിലെ 11ന് സിഎംഎസ് സെമിനാര്‍ ഹാളില്‍ മാധ്യമ സെമിനാര്‍ മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്യും. മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ് അധ്യക്ഷതവഹിക്കും.
ചാനല്‍ യുഗവും വാര്‍ത്തയും എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തും. 24ന് ഉച്ചകഴിഞ്ഞു മൂന്നിന് സിഎംഎസ് കോളജില്‍ വാര്‍ത്താ ചിത്ര പ്രദര്‍ശനം സിഗ്നേച്ചര്‍ ജസ്റീസ് കെ.ടി. തോമസ് ഉദ്ഘാടനം ചെയ്യും. 25ന് രാവിലെ പത്തിനു കോളജ് വിദ്യാര്‍ഥികള്‍ക്കായുളള ക്വിസ് മത്സരം. വിഷയം: പത്രപ്രവര്‍ത്തന ചരിത്രം. 11ന് സര്‍ഗാത്മകതയും പത്രപ്രവര്‍ത്തനവും എന്ന വിഷയത്തിലൂളള സിമ്പോസിയം. ഡോ. പോള്‍ മണലില്‍ അധ്യക്ഷതവഹിക്കും. പ്രഭാവര്‍മ ഉദ്ഘാടനം ചെയ്യും. 25ന് ഉച്ചകഴിഞ്ഞു മൂന്നിന് ഡിസി ഓഡിറ്റോറിയത്തില്‍ പരിസ്ഥിതിരാഷ്ട്രീയം ടൂറിസം വികസനം എന്ന വിഷയത്തില്‍ സെമിനാര്‍ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്യും. എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ മുഖ്യപ്രഭാഷണം നടത്തും. എംജി യൂണിവേഴിസിറ്റി വൈസ് ചാന്‍സലര്‍ ഡോ. എ.വി. ജോര്‍ജ് മുഖ്യാതിഥിയായിരിക്കും. 26ന് രാവിലെ 11ന് സിഎംഎസ് കോളജ് സെമിനാര്‍ ഹാളില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുടെ സംഗമം വി.എം. സുധീരന്‍ ഉദ്ഘാടനം ചെയ്യും. ചരിത്ര പ്രദര്‍ശനവും വാര്‍ത്താചിത്രാ പ്രദര്‍ശനവും 27ന് ഉച്ചകഴിഞ്ഞ് നാലിന് സമാപിക്കും.
പത്രസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ എം.പി. സന്തോഷ് കുമാര്‍, വര്‍ക്കിംഗ് ചെയര്‍മാന്‍ എസ്. മനോജ്. ജനറല്‍ കണ്‍വീനര്‍ ഷാലു മാത്യു, ഭാരവാഹികളായ സെര്‍ജി ആന്റണി, ജോണ്‍സണ്‍ മാത്യു, ചെറുകര സണ്ണി ലൂക്കോസ്, വി. ജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Discussion about this post