ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. പാചകവാതകത്തിന് അടക്കം ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കരുത്. സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ ആവശ്യം തള്ളിയാണ് കോടതി ഉത്തരവ്. ആധാറിന്റെ പേരില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ നിഷേധിക്കരുത്. ആധാര്‍ കാര്‍ഡ് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമല്ലെന്ന് സുപ്രീംകോടതി ഉത്തരവില്‍ പറയുന്നു.
പാചക വാതക സബ്‌സിഡി ലഭ്യമാകാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണെന്ന് പെട്രോളിയം മന്ത്രാലയം ഓഗസ്റ്റില്‍ വ്യക്തമാക്കിയിരുന്നു. മൂന്ന് മാസത്തിന് ശേഷമായിരിക്കും സബ്‌സിഡിക്ക് ആധാര്‍ നിര്‍ബന്ധമാക്കുകയെന്നും പെട്രോളിയം മന്ത്രാലയം പറഞ്ഞിരുന്നു. കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും നല്‍കാനുദ്ദേശിക്കുന്ന 12 അക്ക വിവിധോദ്ദേശ്യ ഏകീകൃത തിരിച്ചറിയല്‍ നമ്പര്‍ ആണ് ആധാര്‍. ഇത് യു.ഐ.ഡി. (യുണീക്ക് ഐഡന്റിറ്റി) എന്നും അറിയപ്പെടുന്നു. വ്യക്തികളുടെ തിരിച്ചറിയല്‍ വിവരങ്ങള്‍ക്കു പുറമേ വിരലടയാളം, കണ്ണിന്റെ ഐറിസ് വിവരം എന്നീ ബയോമെട്രിക് വിവരങ്ങളും ഈ പദ്ധതിയില്‍ ശേഖരിക്കുന്നു.
അതേസമയം പൗരന്മാര്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. നിര്‍ബന്ധിത തിരിച്ചറിയല്‍ രേഖയായി പ്രഖ്യാപിച്ചിട്ടില്ലെന്നും ജനങ്ങള്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം കാര്‍ഡ് എടുക്കാമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.













Discussion about this post