ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡിന്റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണെന്നു ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ ആരോപിച്ചു. ആധാര്‍ കാര്‍ഡിന്റെ കാര്യത്തില്‍ പാര്‍ലമെന്ററി സമിതി രണ്ടു വര്‍ഷംമുമ്പ് നല്കിയ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്നും സിന്‍ഹ പറഞ്ഞു. സിന്‍ഹ അധ്യക്ഷനായ സമിതിയാണു നിര്‍ദേശങ്ങളടങ്ങിയ റിപ്പോര്‍ട്ട് നല്കിയത്. കഴിഞ്ഞ ദിവസം ആധാര്‍ കാര്‍ഡുകള്‍ നിര്‍ബന്ധിതമാക്കില്ലെന്നും പൌരന്‍മാര്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം ആധാര്‍ കാര്‍ഡ് സ്വീകരിക്കാമെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് യശ്വന്ത് സിന്‍ഹയുടെ പ്രതികരണം.













Discussion about this post