മുംബൈ: മുബൈയില്‍ അഞ്ചു നില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 61 ആയി. 21 സ്ത്രീകള്‍ ഉള്‍പ്പെടെയാണ് 61 പേര്‍ മരിച്ചത്. ഇന്നു രാവിലെയാണ് എട്ടു മൃതദേഹങ്ങള്‍ കൂടെ കണ്ടെത്തിയത്. പരിക്കേറ്റ 32 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 79 പേരെ അപകടത്തില്‍ നിന്നും രക്ഷപ്പെടുത്തിയിട്ടുണ്ട്.
ഇന്നലെ പുലര്‍ച്ചെ 6.25ഓടെ മുബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള ദക്ഷിണ മുംബൈയിലെ ഡോക്ക്‌യാര്‍ഡ് റോഡിലുള്ള കെട്ടിടമാണ് അപകടത്തില്‍ പെട്ടത്. 33 വര്‍ഷം പഴക്കമുള്ള കെട്ടിടത്തില്‍ 21 കുടുംബങ്ങള്‍ ആണ് താമസിച്ചിരുന്നത്. മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ജീവനക്കാരാണ് ഇവരില്‍ അധികവും. സംഭവത്തില്‍ അശോക് മെഹ്ത എന്നയാളെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കെട്ടിടത്തില്‍ നിര്‍മ്മാണ വേളയില്‍ ഘടന മാറ്റിയെന്നാണ് അറസ്റ്റ് ചെയ്ത അശോക് മെഹ്തക്കെതിരെയുള്ള ആരോപണം. ഈ വര്‍ഷമിത് മൂന്നാം തവണയാണ് മുംബൈയില്‍ കെട്ടിടം തകര്‍ന്ന് വീഴുന്നത്.













Discussion about this post