ന്യൂഡല്‍ഹി: റെയില്‍വേ യാത്രാ നിരക്കുകള്‍ വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍ദേശം പരിഗണനയിലാണെന്നു റെയില്‍വേ മന്ത്രി മല്ലികാര്‍ജുന ഖാര്‍ഗെ പറഞ്ഞു. ഫ്യുവല്‍ അഡ്ജസ്റ്മെന്റ് കംപോണന്റ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഒക്ടോബര്‍ മുതല്‍ നിരക്ക് വര്‍ധിപ്പിക്കാനുള്ള ശുപാര്‍ശയുള്ളത്. നിര്‍ദേശം പരിഗണിച്ചുവരികയാണെന്നും ഉടന്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. അടുത്ത ആറു വര്‍ഷത്തിനുള്ളില്‍ റെയില്‍വേയ്ക്ക് 12000 കോടിയുടെ അധികബാധ്യത ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട് വിലയിരുത്തുന്നു.













Discussion about this post