ന്യൂഡല്‍ഹി: കാശ്മീരിലെ കേരണ്‍ മേഖലയില്‍ ഇന്ത്യന്‍ സൈന്യവും നുഴഞ്ഞുകയറ്റക്കാരും തമ്മില്‍ നടക്കുന്ന വെടിവെയ്പ്പില്‍ കേന്ദ്രപ്രതിരോധ മന്ത്രി എ.കെ. ആന്റണി നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. കേരണിലുണ്ടാകുന്ന സംഭവങ്ങള്‍ അസ്വസ്ഥതയുണ്ടാക്കുന്നതും അങ്ങേയറ്റം അപലപനീയവുമാണ്. അതിര്‍ത്തിയില്‍ നിര്‍ത്താതെ തുടരുന്ന ഏറ്റുമുട്ടല്‍ നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കാത്തതെന്താണെന്നും ബിജെപി വക്താവ് പ്രകാശ് ജാവദേകര്‍ ചോദിച്ചു. എന്താണ് അവിടെ സംഭവിക്കുന്നതെന്ന് വ്യക്താമാക്കാന്‍ പ്രതിരോധ മന്ത്രിക്ക് ബാധ്യതയുണ്ടെന്നും ബിജെപി വക്താവ് പറഞ്ഞു. അതിര്‍ത്തിയിലെ ഗ്രാമങ്ങള്‍ തീവ്രവാദികളുടെ നിയന്ത്രണത്തിലാണെന്ന വാര്‍ത്തകളുണ്ട്. മേഖലയില്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നതായും കേള്‍ക്കുന്നു. ഇത്തരം നിരവധി സംശയങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ സംഭവങ്ങളുടെ സത്യാവസ്ത ഉടന്‍ തന്നെ ആന്റണി വ്യക്തമാക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Discussion about this post