ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രാനിരക്ക് വര്‍ധന നിലവില്‍ വന്നു. രണ്ട് ശതമാനം വര്‍ധനവാണ് റെയില്‍വേ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചരക്കുകൂലി വര്‍ധന വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.
ഇക്കൊല്ലത്തെ രണ്ടാമത്തെ ട്രെയിന്‍ യാത്രാ നിരക്ക് വര്‍ധനവാണ് നിലവില്‍ വന്നത്. രാജഥാനി എക്‌സ്പ്രസിലെയും എസി കംപാര്‍ട്‌മെന്റിലെ യാത്രക്കാരെയുമാണ് നിരക്ക് വര്‍ധനവ് ഏറ്റവും അധികം ബാധിച്ചത്. ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് രാജഥാനി എക്‌സ്പ്രസിന്റെ ഫസ്റ്റ് എസിയില്‍ ഇതുവരെ 6684 രൂപയാണ് ടിക്കറ്റ് ചാര്‍ജായി ഈടാക്കിയിരുന്നതെങ്കില്‍ 6820 രൂപയാണ് കൂടിയ നിരക്ക്. 136 രൂപയുടെ വര്‍ധനവ്. സെക്കന്‍ഡ് എസിയില്‍ 80 രൂപയും തേര്‍ഡ് എസിയില്‍ 56 രൂപയും വര്‍ധിച്ചു.
ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള കേരള എക്‌സ്പ്രസില്‍ സ്ലീപ്പര്‍ ക്ലാസില്‍ യാത്ര ചെയ്യാന്‍ 790 രൂപ നല്‍കിയിരുന്ന സ്ഥാനത്ത് ഇനി മുതല്‍ 805 രൂപ നല്‍കണം. മുംബൈയില്‍ നിന്ന് ജയന്തിജനതയില്‍ സ്ലീപ്പര്‍ ക്ലാസില്‍ തിരുവനന്തപുരത്ത് എത്താന്‍ 15 രൂപ കൂടുതല്‍ നല്‍കണം.
നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ക്കും പുതിയ നിരക്കുകള്‍ ബാധകമാണ്. എന്നാല്‍ സീസണ്‍ ടിക്കറ്റ് നിരക്കില്‍ മാറ്റമില്ല. ചരക്ക് കൂലി വര്‍ധനവ് വ്യാഴാഴ്ച്ച മുതലാണ് നിലവില്‍ വരിക. നിരക്ക് വര്‍ധിച്ചതോടെ ഡീസല്‍, വൈദ്യുതി ചാര്‍ജ് വര്‍ധനവ് എന്നിവയിലൂടെ ഉണ്ടായ നഷ്ടം നികത്താനാകുമെന്നാണ് റെയില്‍വെ ബോര്‍ഡിന്റെ പ്രതീക്ഷ.













Discussion about this post