കൊടുങ്ങല്ലൂര്‍: പന്തളം രാജകുടുംബാംഗം കൈപ്പുഴ ചേന്ദമണ്ണില്‍ കൊട്ടാരത്തില്‍ രവിവര്‍മ്മരാജ (74) അന്തരിച്ചു. കൊടുങ്ങല്ലൂരില്‍ ആയിരുന്നു അന്ത്യം.
മരണത്തെ തുടര്‍ന്ന് പന്തളം ക്ഷേത്രം 12 ദിവസത്തേക്ക് അടച്ചതായി കൊട്ടാരം പ്രതിനിധികള്‍ അറിയിച്ചു. ഈ ദിവസങ്ങളില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്ക് പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണം ദര്‍ശിക്കാന്‍ കഴിയില്ല. പമ്പയില്‍ രാജാവിന്റെ പ്രതിനിധി ഇരിക്കുന്ന പന്തളരാജ മണ്ഡപവും 12 ദിവസത്തേക്ക് അടച്ചിടും.
Discussion about this post