തൂത്തുക്കുടി: തൂത്തുക്കുടിയില്‍ എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനെ വെട്ടിക്കൊലപ്പെടുത്തി. തൂത്തുക്കുടിയിലെ ഒരു സ്വകാര്യ എന്‍ജിനീയറിംഗ് കോളജിലാണ് ദാരുണമായ കൊല നടന്നത്. പ്രിന്‍സിപ്പല്‍ എല്‍.ആര്‍.ഡി സുരേഷാണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് മൂന്നു വിദ്യാര്‍ഥികളെ പോലീസ് അറസ്റ് ചെയ്തു. മറ്റു വിദ്യാര്‍ഥികള്‍ക്കായി അന്വേഷണം നടത്തുന്നതായി പോലീസ് അറിയിച്ചു. നേരത്തെ ഏതാനും വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് വിദ്യാര്‍ഥികളും പ്രിന്‍സിപ്പലുമായി തര്‍ക്കമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന് പോലീസ്പറയുന്നു. സംഭവത്തെ തുടര്‍ന്ന് വന്‍ പോലീസ് സന്നാഹം കോളജില്‍ സ്ഥലത്ത് ക്യാമ്പുചെയ്യുന്നുണ്ട്.













Discussion about this post