തൃശൂര്‍: റവന്യൂ മന്ത്രി കെ.പി. രാജേന്ദ്രനെ ഒറ്റപ്പെടുത്താനുള്ള ഒരു നീക്കവും പാര്‍ട്ടിയിലില്ലെന്നു സിപിഐ അസിസ്‌റ്റന്റ് സെക്രട്ടറി കെ.ഇ. ഇസ്‌മയില്‍. മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിലര്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഏറെ അനുഭവമുള്ള പാര്‍ട്ടിയെ തകര്‍ക്കാന്‍ നോക്കണ്ട. നേരത്തെയും ഇത്തരം ശ്രമങ്ങളുണ്ടായിട്ടുണ്ട്. അവര്‍ പരാജയപ്പെട്ടു പിന്മാറിയ ചരിത്രമാണുള്ളത്.
പാര്‍ട്ടിയെ തകര്‍ക്കാമെന്ന വ്യാമോഹവുമായി ചിലര്‍ ഇനിയും മുന്നാട്ടു പോകുന്നുണ്ട്. ജനങ്ങള്‍ക്ക് ഈ പാര്‍ട്ടിയെ കുറിച്ച് അറിയാം. നിയമന തട്ടിപ്പു വാര്‍ത്ത വന്നപ്പോള്‍ തന്നെ റവന്യു വകുപ്പ് ധീരമായ നടപടി സ്വീകരിച്ചു. കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന നിലപാടാണു പാര്‍ട്ടിക്കുള്ളതെന്നും ഇസ്‌മയില്‍ പറഞ്ഞു.
Discussion about this post