നാഗര്‍കോവില്‍: തിരുനെല്‍വേലി വല്ലനാട്ടിലെ ഇന്‍ഫാന്റ് ജീസസ്സ് എന്‍ജിനിയറിംഗ് കോളജിലെ പ്രിന്‍സിപ്പല്‍ ചുരണ്ട ചേന്നമരം സ്വദേശി സുരേഷിനെ(50) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കോളജിലെ മൂന്ന് വിദ്യാര്‍ഥികളെ റിമാന്‍ഡ് ചെയ്തു. ബി.ഇ.ഏറോ നോട്ടിക്കല്‍ നാലാം വര്‍ഷ വിദ്യാര്‍ഥി നാസറേത്ത് വെള്ളരിക്ക ഊറണി സ്വദേശി പി.പിച്ചക്കണ്ണന്‍(21), മൂന്നാം വര്‍ഷ വിദ്യാര്‍ഥി നാഗപ്പട്ടണം നല്ലപാടി കോത്തൂര്‍ സ്വദേശി എം.പ്രഭാകരന്‍(20), സിവില്‍ നാലാം വര്‍ഷ വിദ്യാര്‍ഥി ശിവഗംഗ സ്വദേശി ജി. ധനീഷ്(21) എന്നിവരെയാണ് ശ്രീവൈകുണ്ഠം കോടതി നാങ്കുനേരി സബ് ജയിലിലേക്ക് അയച്ചത്. വിദ്യാര്‍ഥിനികളെ ഇവര്‍ ശല്യം ചെയ്തതിന് കോളജില്‍ നിന്നും പുറത്താക്കിയതിലുള്ള വിരോധമാണ് കൊലയ്ക്ക് കാരണം.













Discussion about this post