ന്യൂഡല്‍ഹി: പാട്ടുകളുടെ പകര്‍പ്പവകാശം ഗാനരചയിതാക്കള്‍ക്കും സംഗീത സംവിധായകര്‍ക്കും നല്‍കാന്‍ ശുപാര്‍ശ. സിനിമകളില്‍ ഉപയോഗിച്ചതാണെങ്കിലും പാട്ടുകളുടെ പൂര്‍ണ്ണ അവകാശം നിര്‍മാതാക്കള്‍ക്കോ മ്യൂസിക് കമ്പനികള്‍ക്കോ കിട്ടില്ല. രാജ്യസഭയില്‍ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സംഗീത സംവിധായകര്‍ക്കും ഗാനരചയിതാക്കള്‍ക്കും നിര്‍മാതാക്കളില്‍ നിന്നും മ്യൂസിക് കമ്പനികളില്‍ നിന്നും മോശമായ അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നു അവകാശങ്ങള്‍ക്കു വേണ്ടി പോരാടിയ ജാവേദ് അക്‌തര്‍ പറഞ്ഞു.
അവകാശങ്ങളെ സംരക്ഷിക്കാന്‍ ഈ ഭേദഗതിക്കു സാധിക്കും. ചില കമ്പനികള്‍ ഭീഷണിപ്പെടുത്തി ദീര്‍ഘകാലത്തേയ്‌ക്ക് പകര്‍പ്പവകാശം പാട്ടത്തിനു വാങ്ങിക്കുമായിരുന്നു. അത് തങ്ങളുടെ സൃഷ്‌ടികളുടെ മേല്‍ നിയന്ത്രണമില്ലാതെ വരുത്തുന്നു-അദ്ദേഹം പറഞ്ഞു. പാട്ടുകള്‍ ഏതു രീതിയില്‍ ഉപയോഗിച്ചാലും അതിന്റെ ആദ്യ അവകാശികള്‍ ഗാനരചയിതാക്കളും സംഗീത സംവിധായകരുമായിരിക്കും. എന്നാല്‍ ഈ ഭേദഗതിയെ പൂര്‍ണ്ണമായി എതിര്‍ക്കുമെന്നു നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് ഗില്‍ഡ് പറഞ്ഞു.
Discussion about this post