ന്യൂഡല്‍ഹി: മരുന്നു പരീക്ഷണത്തിനായി 2012 ഡിസംബറിന് മുമ്പ് അനുമതി നേടിയ 157 മരുന്നുകളുടെ പരീക്ഷണാനുമതി പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്. മരുന്നു പരീക്ഷണങ്ങളുടെ മേല്‍നോട്ടത്തിന് നിയമിച്ച സാങ്കേതിക സമിതികള്‍ വിഷയത്തില്‍ പരിശോധന നടത്തണമെന്നാണ് സുപ്രീം കോടതി നിര്‍ദേശിച്ചത്. മരുന്ന് പരീക്ഷണം നിരീക്ഷിക്കാനുള്ള പുതിയ സംവിധാനം നിലവില്‍ വന്ന 2013 ജനുവരിക്ക് ശേഷം അനുമതി ലഭിച്ച മരുന്നുകളുടെ പരീക്ഷണം ആവശ്യമായ മുന്‍കരുതലുകള്‍ക്കു ശേഷം നടത്താമെന്നും കോടതി നിര്‍ദേശിച്ചു.













Discussion about this post