ന്യൂഡല്‍ഹി: ഉള്ളി വില കുതിച്ചുയരുന്നതിനിടെ വില വര്‍ധന നിയന്ത്രിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത് അറിയിച്ചു. ഇന്നു തന്നെ വില കിലോയ്ക്ക് 3 മുതല്‍ നാലു രൂപ വരെ കുറയും. ഡല്‍ഹിയില്‍ ഉള്ളി ഉത്പാദിപ്പിക്കുന്നില്ലെങ്കിലും സംസ്ഥാനത്ത് കിലോയ്ക്ക് 60 രൂപയ്ക്കാണ് വില്‍ക്കുന്നത്. എന്നാല്‍ രാജ്യത്തെങ്ങും വില 80 ലും അധികമായിട്ടുണ്ട്. ഉള്ളിയുടെ വില നിയന്ത്രിക്കുന്നതില്‍ സംസ്ഥാനത്തിന് വലിയ പങ്ക് വഹിക്കാനില്ലെന്നും ഇവിടെ മധ്യപ്രദേശിലേതു പോലെ പൂഴ്ത്തിവയ്പ്പ് നടക്കുന്നില്ലെന്നും ഷീല ദീക്ഷിത് പറഞ്ഞു. കേന്ദ്ര കൃഷി വകുപ്പ് മന്ത്രി ശരദ് പവാറുമായി ഇന്ന് അവര്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്. വില വര്‍ധന ജനങ്ങളെ ബാധിക്കാതിരിക്കുന്നതിനായി മൊബൈല്‍ വാനുകളില്‍ മിതമായ നിരക്കില്‍ കഴിഞ്ഞ മാസം ഡെല്‍ഹി സര്‍ക്കാറിന്റെ നേതൃത്വത്തില്‍ ഉള്ളി വിതരണം ചെയ്തിരുന്നതായും അവര്‍ പറഞ്ഞു. സംഭവം രാഷ്ട്രീയവത്കരിക്കരുതെന്നും ഷീല ദീക്ഷിത് പറഞ്ഞു.













Discussion about this post