കൊച്ചി: വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ കുറഞ്ഞത് നാല് സംസ്ഥാനങ്ങളിലെങ്കിലും ബിജെപി അധികാരത്തിലെത്തുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌നാഥ്‌സിങ് പറഞ്ഞു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇത്തവണ അക്കൗണ്ട് തുറക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം നെടുമ്പാശേരിയില്‍ വ്യക്തമാക്കി.
രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഡ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലാണ് പ്രതീക്ഷയുള്ളത്. ഡല്‍ഹിയില്‍ ഹര്‍ഷവര്‍ധനെ പാര്‍ട്ടി ഏകകണ്ഠമായി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തിരഞ്ഞെടുത്തിട്ടുണ്ട്. ആര്‍എസ്എസ് ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ പങ്കെടുക്കാനെത്തിയ രാജ്‌നാഥ് സിങ്ങിന് പ്രവര്‍ത്തകര്‍ ഊഷ്മളമായ വരവേല്‍പ്പാണ് നല്‍കിയത്. വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ കുറഞ്ഞത് നാല് സംസ്ഥാനങ്ങളിലെങ്കിലും ബിജെപി അധികാരത്തിലെത്തുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌നാഥ്‌സിങ് പറഞ്ഞു.













Discussion about this post