പത്തനംതിട്ട: നെഹ്രു യുവകേന്ദ്രയുടെ മികച്ച യൂത്ത് ക്ളബ്ബിനുള്ള 10000 രൂപയുടെ അവാര്‍ഡ് നരിയാപുരം നവോദയ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ളബ്ബ് അര്‍ഹമായി. ജില്ലാ കളക്ടര്‍ ചെയര്‍മാനായുള്ള അവാര്‍ഡ് നിര്‍ണയ കമ്മിറ്റിയാണ് തെരഞ്ഞെടുപ്പ് നടത്തിയത്. ജില്ലാ കളക്ടറുടെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടര്‍ എം.ജെ. ജയസിംഗിന്റെ അധ്യക്ഷതയില്‍ കൂടിയ ജില്ലാ ഉപദേശക സമിതി യോഗത്തിലാണ് തീരുമാനം.
3.22 ലക്ഷം രൂപയുടെ വാര്‍ഷിക കര്‍മ പദ്ധതിക്ക് യോഗം അംഗീകാരം നല്‍കി. ജില്ലാ കളക്ടറുടെ ചേംബറില്‍ കൂടിയ യോഗത്തില്‍ അസിസറ്റന്റ് കളക്ടര്‍ പി.ബി.നുഹ്, നെഹ്രു യുവകേന്ദ്ര ജില്ലാ കോ-ഓര്‍ഡിറ്റേര്‍ കെ.ഹരിലാല്‍, എന്‍എസ്എസ് കോ-ഓര്‍ഡിറ്റേര്‍ ഡോ.എം.എസ്.സുനില്‍, ജില്ലാ ഉപദേശക സമിതി അംഗങ്ങളായ എം.ബി.സത്യന്‍, കെ.ഹരിപ്രസാദ്, ചെറിയാന്‍ ഈപ്പന്‍, എസ്.കൃഷ്ണകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Discussion about this post