തൃശൂര്‍: മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭിച്ച സാഹചര്യത്തില്‍ കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് സാംസ്കാരിക വകുപ്പ്, കേരള സാഹിത്യ അക്കാദമി എന്നിവയുടെ ആഭിമുഖ്യത്തില്‍ ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പിന്റെ സഹകരണത്തോടെ വിപുലമായ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നു. സാഹിത്യ അക്കാദമി ഹാളില്‍ രാവിലെ 10.30ന് സഹകരണ-ഖാദി വകുപ്പുമന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഡോ. സിര്‍പി ബാലസുബ്രഹ്മണ്യം വിശിഷ്ടാതിഥിയായിരിക്കും. മേയര്‍ ഐ.പി. പോള്‍, പി.സി. ചാക്കോ എംപി, തേറമ്പില്‍ രാമകൃഷ്ണന്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ എം.എസ്. ജയ എന്നിവര്‍ സംസാരിക്കും. അക്കാദമി സെക്രട്ടറി ആര്‍. ഗോപാലകൃഷ്ണന്‍ സ്വാഗതവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.എസ്. അലിക്കുഞ്ഞ് നന്ദിയും പറയും. തുടര്‍ന്ന് 11.30ന് നടക്കുന്ന ചടങ്ങില്‍ എഴുത്തുകാരും സാംസ്കാരിക പ്രവര്‍ത്തകരുമായ സുമംഗല, പ്രൊഫ. സാറാ ജോസഫ്, കെ.ബി. ശ്രീദേവി, എം.ഡി. രത്മ്മ, ഇ. ഹരികുമാര്‍, വി.ബി. ജ്യോതിരാജ്, ഡോ. സി.എന്‍. പരമേശ്വരന്‍, പ്രൊഫ. സാവിത്രി ലക്ഷ്മണന്‍, ഡോ. എം.പി. പരമേശ്വരന്‍, പി.പി.കെ. പൊതുവാള്‍, കല്‍പറ്റ ബാലകൃഷ്ണന്‍, ജോര്‍ജ് ഇമ്മട്ടി, ഡോ. രാഘവന്‍ വെട്ടത്ത്, കാടാങ്കോട് പ്രഭാകരന്‍, ഡോ. പമ്പിള്ളി രവി, ടി.ആര്‍. ശങ്കുണ്ണി, ടി.കെ. അച്യുതന്‍, കാരാട്ട് പ്രഭാകരന്‍, വേലായുധന്‍ ഇളയിടത്ത് എന്നിവരെ പെരുമ്പടവം ശ്രീധരന്‍ ആദരിക്കും. ചടങ്ങില്‍ അക്കാദമി വൈസ് പ്രസിഡന്റ് അക്ബര്‍ കക്കട്ടില്‍ അധ്യക്ഷായിരിക്കും.
Discussion about this post