ന്യൂഡല്‍ഹി: സെബിയുടെ മാര്‍ക്കറ്റ് റെഗുലേറ്റര്‍ തലവനായി യുകെ സിന്‍ഹയുടെ നിയമനം സുപ്രീംകോടതി ശരിവെച്ചു. ജസ്റിസ് എസ്എസ് നിജാര്‍ ജസ്റിസ് എച്ച്എല്‍ ഗോഗലെ എന്നിവരടങ്ങുന്ന ബഞ്ചാണ് സിന്‍ഹയുടെ നിയമനം ശരിവെച്ചത്. സിന്‍ഹയുടെ നിയമനത്തിനെതിരെ അരുണ്‍കുമാര്‍ അഗര്‍വാള്‍ നല്‍കിയ പരാതി തള്ളിയാണ് സുപ്രീംകോടതിയുടെ വിധി. സിന്‍ഹയുടെ നിയമനത്തില്‍ നിരവധി ക്രമക്കേടുകള്‍ നടത്തിയിട്ടുണ്ടെന്നാരോപിച്ചായിരുന്നു അരുണ്‍കുമാര്‍ അഗര്‍വാള്‍ കോടതിയില്‍ പരാതി നല്‍കിയത്.













Discussion about this post