പൂനെ: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി പ്രധാനമന്ത്രിയാകണമെന്നാണ് തന്റെ ആഗ്രഹമെന്ന് ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കര്‍. ലതാ മങ്കേഷ്ക്കറിന്റെ പിതാവ് ദീനനാഥ് മങ്കേഷ്ക്കറിന്റെ പേരില്‍ നിര്‍മിച്ച ദീനനാഥ് മങ്കേഷ്ക്കര്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങിലാണ് ലതാ മങ്കേഷ്ക്കര്‍ തന്റെ ആഗ്രഹം പങ്കുവച്ചത്. അതേസമയം ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങില്‍ മങ്കേഷ്കര്‍ കുടുംബത്തിന്റെ ക്ഷണം സ്വീകരിച്ച് പങ്കെടുക്കാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നതായി മോഡി പറഞ്ഞു.













Discussion about this post