കൊല്‍ക്കത്ത: കൊല്‍ക്കത്ത ടെസ്റ്റില്‍ വെസ്റ്റിന്‍ഡീസിന്‍റെ ഒന്നാം ഇന്നിംഗ്‌സ് 234 റണ്‍സിന് അവസാനിച്ചു. ഒന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ ഇന്ത്യ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 37 റണ്‍സെന്ന നിലയിലാണ്. 21 റണ്‍സുമായി ശിഖര്‍ ധവാനും 16 റണ്‍സുമായി മുരളി വിജയുമാണ് ക്രീസില്‍.
ഒന്നാം ഇന്നിംഗിസില്‍ വെസ്റ്റിന്‍ഡീസ് ഓപ്പണര്‍മാരായ ക്രിസ് ഗെയിലും(18) പവലും(28) തുടക്കത്തിലേ മടങ്ങി. ചന്ദര്‍പോളും സാമുവല്‍സും മാത്രമാണ് അല്‍പ്പമെങ്കിലും ചെറുത്തു നിന്നത്. സാമുവല്‍സ് 65ഉം ചന്ദര്‍പോള്‍ 36 റണ്‍സുമെടുത്തു.
അവസാന പരമ്പരക്കിറങ്ങിയ സച്ചിന്‍ ടെന്‍ഡുല്‍ക്കറിന് ഷില്ലിങ്‌ഫോര്‍ഡിന്‍റെ വിക്കറ്റ് ലഭിച്ചത് കാണികള്‍ക്ക് എന്നെന്നും ഓര്‍മ്മിക്കാനുള്ള വകയായി.
Discussion about this post