ന്യൂഡല്‍ഹി: സിബിഐ രൂപീകരിച്ചത് ഭരണഘടനാ വിരുദ്ധമാണെന്നും കേസെടുക്കാന്‍ അധികാരമില്ലെന്നും കാണിച്ച് ഗോഹട്ടി ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരേ കേന്ദ്രം ഇന്നു സുപ്രീംകോടതിയെ സമീപിക്കും. കേന്ദ്രമന്ത്രി വി. നാരായണസ്വാമി വെള്ളിയാഴ്ച ഇക്കാര്യത്തില്‍ അറ്റോര്‍ണി ജനറല്‍ ജി.ഇ. വഹന്‍വതിയുമായി കൂടിക്കാഴ്ച നടത്തി. ഹൈക്കോടതി വിധിയുടെ നിയമവശം സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തി. വിധിക്കെതിരേ ഇന്നു സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാനും തീരുമാനിച്ചു. നേരത്തേ തിങ്കളാഴ്ച അപ്പീല്‍ നല്‍കാനാണു സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. ഇന്നു അപ്പീല്‍ സമര്‍പ്പിച്ചാലും തിങ്കളാഴ്ച മാത്രമേ സുപ്രീംകോടതി പരിഗണിക്കാന്‍ സാധ്യതയുള്ളൂ. എന്നാല്‍ ഹൈക്കോടതി വിധി സ്റ്റേ ചെയ്യാന്‍ കേന്ദ്രം സുപ്രീംകോടതിയോട് അഭ്യര്‍ഥിക്കും. സിബിഐയുടെ പ്രവര്‍ത്തനം അടിയന്തരമായി പുനസ്ഥാപിക്കുന്നതിനാണിത്. വിധി പ്രസ്താവിക്കുന്നതില്‍ ഹൈക്കോടതിക്ക് തെറ്റു പറ്റിയത് കേന്ദ്ര സര്‍ക്കാര്‍ ചൂണ്്ടിക്കാണിക്കും.













Discussion about this post