തിരുവനന്തപുരം: തിരുവനന്തപുരം പാല്‍ക്കുളങ്ങര ദേവീക്ഷേത്രം 32 ലക്ഷം രൂപ ചെലവില്‍ നവീകരിക്കുന്നു. ഭക്തജനങ്ങളുടെ ചിരകാല അഭിലാഷമാണ് ഇതിലൂടെ നിറവേറുന്നതെന്ന് ദേവസ്വം മന്ത്രി വി.എസ്.ശിവകുമാര്‍ അറിയിച്ചു. ശ്രീകോവിലിന് 10 ലക്ഷവും ഗണപതി കോവിലിന് അഞ്ച് ലക്ഷം രൂപയും ദേവസ്വം ബോര്‍ഡ് അനുവദിച്ചു. സര്‍ക്കാരിന്റെ കാവുകളും കുളങ്ങളും സംരക്ഷിക്കുന്ന പദ്ധതിയില്‍ നിന്നും 17 ലക്ഷം രൂപ വിനിയോഗിച്ചാണ് ക്ഷേത്രക്കുളം നവീകരിക്കുകയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.













Discussion about this post