തിരുവനന്തപുരം: മുന്‍ രാഷ്ട്രപതി കെ.ആര്‍.നാരായണന്റെ എട്ടാം ചരമ വാര്‍ഷികം കേരള നിയമസഭ ആചരിച്ചു. നിയമസഭാ മന്ദിരത്തിനുളളിലെ അദ്ദേഹത്തിന്റെ അര്‍ദ്ധകായ പ്രതിമയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തന്‍ പുഷ്പാര്‍ച്ചന നടത്തി. തദവസരത്തില്‍ നിയമസഭാ സെക്രട്ടറി പി.ഡി.ശാംരംങാധരന്‍, നിയമസഭാ ജീവനക്കാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.












