ബാംഗളൂര്‍: ബാംഗളൂരില്‍ നിന്നും മുംബൈയിലേക്ക് പോയ ബസിനു തീപിടിച്ച് ഏഴു പേര്‍ മരിച്ചു. കര്‍ണാടകയിലെ ഹാവേരി ജില്ലയിലായിരുന്നു സംഭവം. ബസിന്റെ ഇന്ധന ടാങ്ക് റോഡിലെ ഡിവൈഡറില്‍ ഇടിക്കുകയും തീപിടിക്കുകയുമായിരുന്നുവെന്നാണ് പ്രാഥമിക വിവരം. 48 യാത്രക്കാരായിരുന്നു ബസില്‍ ഉണ്ടായിരുന്നത്. അഗ്നിശമനസേനയും പോലീസും സംഭവസ്ഥലത്ത് എത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഏതാനും യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.













Discussion about this post