തിരുവനന്തപുരം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയതില്‍ വനം വകുപ്പിന് പങ്കില്ലെന്ന് ചീഫ് വൈല്‍ഡ് വാര്‍ഡന്‍ അറിയിച്ചു. മാത്രമല്ല ഇപ്പോള്‍ നിലവില്‍ വന്ന വിജ്ഞാപനം നടപ്പിലാക്കുന്നതിന് വനം വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുമില്ല. റിപ്പോര്‍ട്ട് നടപ്പിലാക്കുന്നത് സംബന്ധിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനം വന്നതിനു ശേഷം പ്രതിഷേധത്തിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ പല ഭാഗത്തും വനം വകുപ്പ് ജീവനക്കാര്‍ക്കെതിരെയും ഓഫീസുകള്‍ക്കെതിരെയും ആക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുളള ആശങ്കകള്‍ ദൂരീകരിക്കേണ്ട ആവശ്യം വനം വകുപ്പ് പൂര്‍ണ്ണമായും ഉള്‍ക്കൊളളുന്നു. എന്നാല്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെയും തുടര്‍ന്നുളള വിജ്ഞാപനത്തെയും ബന്ധപ്പെടുത്തി വനം വകുപ്പിനെ പ്രതികൂട്ടില്‍ നിര്‍ത്തുന്നതില്‍ അടിസ്ഥാനമില്ലെന്നും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അറിയിച്ചു.
Discussion about this post