കൊച്ചി: പിഎസ്‌സി നിയമന തട്ടിപ്പു കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഇടപെടില്ലെന്നു ഹൈക്കോടതി. പൊലീസ് പീഡിപ്പിക്കുകയാണെന്ന് ആരോപിച്ചു ഷംസീറയുടെ പിതാവ് ബഷീര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. പൊലീസിന്റെ അന്വേഷണവുമായി സഹകരിക്കുകയാണു വേണ്ടതെന്നു കോടതി ഷംസീറയുടെ കുടുംബത്തോട് ആവശ്യപ്പെട്ടു. ഷംസീറയുടെ പിതാവിനെ പൊലീസിനു ചോദ്യം ചെയ്യാം. പൊലീസിന്റെ ചോദ്യം ചെയ്യല്‍ പീഡനമായി കണക്കാക്കാന്‍ കഴിയില്ലെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അറിയിച്ചു. ഷംസീറ ഒളിവിലാണ്.
ഒരാഴ്‌ചക്കകം മകളെ ഹാജരാക്കിയില്ലെങ്കില്‍ തന്നെ കേസില്‍ പ്രതി ചേര്‍ക്കുമെന്നു പൊലീസ് പറഞ്ഞതായി ബഷീര്‍ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.എന്നാല്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ ഇതു നിഷേധിച്ചു.ഷംസീറയ്‌ക്കു ജോലി ലഭിക്കുന്നതിനായി വ്യാജ രേഖ ചമയ്‌ക്കുന്നതില്‍ പ്രധാന പങ്കു വച്ച ആളാണു ബഷീറെന്നും സര്‍ക്കാര്‍ കോടതിയെഅറിയിച്ചു.
Discussion about this post