ചെന്നൈ: ചെങ്ങന്നൂര്‍ തൃച്ചിറ്റാറ്റ് വെള്ളിയോട് ഇല്ലം വി.എം. ശങ്കരന്‍ നമ്പൂതിരി (51) അന്തരിച്ചു. ചെന്നൈയില്‍ കോടമ്പാക്കത്തുള്ള വസതിയില്‍ വച്ചായിരുന്നു അന്ത്യം.
നിരവധി ഐ. ടി സ്ഥാപനങ്ങളുടെ ഉപദേഷ്ടാവായ ശങ്കരന്‍നമ്പൂതിരി തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ ആദ്യത്തെ ബി.പി.ഒ സംരംഭമായ ബ്രഹ്മ സോഫ്‌ടെക്കിന്‍റെ സ്ഥാപകനാണ്. കേരളാ സര്‍ക്കാരിനുവേണ്ടി കെല്‍ട്രോണുമായി സഹകരിച്ച് ഐ.ടി സംബന്ധമായ പല പ്രവര്‍ത്തനങ്ങളിലും പങ്കാളിയായിട്ടുണ്ട്.
എം.എസ് വെബ്ട്രാ വിഷന്‍സ് ഡയറക്ടര്‍, മംഗലാപുരം കോളേജ് ഫോര്‍ ലീഡര്‍ഷിപ്പ് ആന്‍റ് ഹ്യൂമന്‍ റിസോഴ്‌സ് ഡെവലപ്‌മെന്‍റ്, കോയമ്പത്തൂര്‍ ഗുരുവായൂരപ്പന്‍ ഇന്‍സ്റ്റിറ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്‍റ് എന്നിവയുടെ സ്ഥാപക ട്രസ്റ്റി, തൃച്ചെങ്ങന്നൂര്‍ ഉമാമഹേശ്വര സേവാസമിതി മുഖ്യ ഉപദേഷ്ടാവ് എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: കൊട്ടാരക്കര ചന്ദ്രമന ഇല്ലത്തെ സാവിത്രി ദേവി (ഗീത). മക്കള്‍: മാധവന്‍ നമ്പൂതിരി, സൗമ്യ. മരുമകന്‍: ശ്രീഹരി.













Discussion about this post