കോഴിക്കോട്: നിരക്കു വര്‍ധന ആവശ്യപ്പെട്ട് സംസ്‌ഥാനത്തെ ഓട്ടോ – ടാക്‌സി തൊഴിലാളികള്‍ നടത്തുന്ന സൂചനാ പണിമുടക്ക് പൂര്‍ണം. മോട്ടോര്‍ തൊഴിലാളി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് പണിമുടക്ക്. ശബരിമല തീര്‍ഥാടക വാഹനങ്ങളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഇന്ധനവില വര്‍ധിച്ചതിനെതുടര്‍ന്ന് സംസ്‌ഥാനത്തെ ഓട്ടോ-ടാക്‌സി ചാര്‍ജ് പുതുക്കി നിശ്‌ചയിക്കണമെന്നാവശ്യപ്പെട്ട് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഗതാഗത മന്ത്രി ജോസ് തെറ്റയിലിന് നിവേദനം നല്‍കിയിരുന്നു. ആവശ്യം അംഗീകരിക്കാത്തപക്ഷം 20 മുതല്‍ അനിശ്‌ചിതകാല പണിമുടക്ക് നടത്താനാണ് തീരുമാനം.
Discussion about this post